അര ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി:60000 രൂപ പിഴ ചുമത്തി കാസർ​ഗോട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

KASRKODPLASTIC

കാസർ​ഗോട് :  മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടു ദിവസത്തിനിടയിൽ അര ടണ്ണിൽ അധികം നിരോധിത ഒറ്റത്തവണ   ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു പിഴ ചുമത്തി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ നിന്നായി 299 കിലോഗ്രാം നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 

tRootC1469263">

മീഞ്ച ഗ്രാമപഞ്ചായത്തിലെ സൂപ്പർ മാർക്കറ്റിൽ നിന്നും , കടകളിൽ  നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 150 കി. ഗ്രാം നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത്  ഉടമകൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ  സൂപ്പർ മാർകറ്റിൽ  നിന്നും 50 കിലോഗ്രാം നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തി 10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്ന എം സി എഫ് മുഖേന , ബന്ധപ്പെട്ട ഏജൻസികൾക്ക് പുന:ചംക്രമണത്തിന് വിടുന്നതിനായി  നിർദ്ദേശം നൽകി.

നിരോധിത ഉത്പന്നങ്ങൾ പ്രത്യേക വാഹനങ്ങളിൽ അനധികൃതമായി കടകളിൽ ചില ഏജൻസികൾ എത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.   പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, അംഗങ്ങളായ ടി സി ഷൈലേഷ്,  വി എം ജോസ്  ,  പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ മനോഹരൻ, ക്ലാർക്ക് മഞ്ചേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Tags