കാസർകോട് ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു

PATTAYAM

കാസർ​ഗോട് :  കാസർകോട് ജില്ലാ പട്ടയമേള കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം ഉറപ്പാക്കിക്കൊണ്ട് ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു.

 287 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും രണ്ട് മുനിസിപ്പൽ പട്ടയങ്ങളും ഇതിൽ പെടുന്നു. കല്ലട്ര മാഹിൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, കെ.നീലകണ്ഠൻ എന്നിവർ വിശിഷ്ടാതിഥികളായി. കാസർകോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെയ്ഫുള്ള തങ്ങൾ, മുനിസിപ്പൽ വാർഡ് കൗൺസിലർ മധുകര, ആർ.ഡി.ഒമാരായ എം.എസ് വിജുകുമാർ, പി.സുദീപ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ പി.കെ. ഫൈസൽ, എ. അബ്ദുൽ റഹമാൻ, സി.പി. ബാബു, രാഘവ ചേരാൽ  എന്നിവർ സംസാരിച്ചു. ചടങ്ങിൽ കാസർകോട് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് സ്വാഗതവും എ.ഡി.എം പി.ഉദയകുമാർ നന്ദിയും പറഞ്ഞു.
 

Tags