കാസർകോട് ജില്ലാ കളക്ടര്‍ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു
Sep 10, 2023, 19:03 IST

കാസർകോട് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ അവലോകനയോഗത്തിന് ശേഷം ഗ്രാമപഞ്ചായത്ത് ചാലിങ്കാലിൽ നടപ്പിലാക്കിയ പച്ചതുരുത്ത് കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, വൈസ് പ്രസിഡണ്ട് എ.കാർത്യായനി, മെമ്പർമാരായ ഷഹീദ റാഷീദ്, കെ.ചന്ദ്രന്‍, വി.വി.സുമ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.