പോഷൺ മാ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കാസർഗോട് ജില്ലാ കളക്ടർ നിർവഹിച്ചു
കാസർഗോട് : കുട്ടികളിലെയും സ്ത്രീകളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിത-ശിശു വികസന വകുപ്പ് ജില്ലാ ഐ.സി.ഡി.എസ് സെൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പോഷൺ മാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു. സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ ആലോചനയിലുണ്ടെന്ന് കളക്ടർ പറഞ്ഞു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ അടുത്തറിയുന്നതിനുള്ള 'Know Your Food' ക്യാമ്പയിനും ആരംഭിക്കും. ആരോഗ്യമുള്ള തലമുറയുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനാവൂവെന്നും ഭക്ഷണത്തോടൊപ്പം വ്യായാമവും ശീലമാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത-ശിശു വികസന ഓഫീസർ വി.എ നിഷാമോൾ, ഐ.സി.ഡി.എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ ജെംലാ റാണി, പോഷൺ അഭിയാൻ ജില്ലാ കോഓഡിനേറ്റർ വിപിൻ പവിത്രൻ എന്നിവർ സംസാരിച്ചു. ഡോ. അഞ്ജലി മോഹൻ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് വിവിധ അങ്കണവാടികളുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അനീമിയ പരിശോധന എന്നിവയും സംഘടിപ്പിച്ചു.
.jpg)

