മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണനയെന്ന് കല്ലട്ര മാഹിൻ എംഎൽഎ കാസർകോട് ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
കാസർകോട് : കാസർകോട് മെഡിക്കൽ കോളേജിന്റെ പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും മെഡിക്കൽ കോളേജിൻ്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സിവേജ് പ്ലാന്റ് എന്നിവ പുതുതായിതുടങ്ങാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലട്ര മാഹിൻ എംഎൽഎ അറിയിച്ചു. പ്രതിമാസ അവലോകനത്തിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കാസർകോട് മെഡിക്കൽ കോളേജ് സന്ദർശനം നടത്തിയപ്പോഴാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. അസോസിയേറ്റ് പ്രൊഫസർ ഉൾപ്പെടെ സൂപ്പർ സ്പെഷാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ തസ്തികകൾ അനുവദിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടും എൻഡോസൾഫാൻ ദുരിതബാധിതർക്ക് ന്യൂറോ വിഭാഗത്തിന്റെ സേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ആണിത്. പൂർണ സജ്ജമായി പ്രവർത്തനനിരതമാകുന്നതോടെ കാസർകോട്ടെ മലയോരമേഖലയിൽ താമസിക്കുന്നവർക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും മെഡിക്കൽ കോളേജ് ആശ്രയം ആകണമെന്ന് എംഎൽഎ പറഞ്ഞു
ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം മൂന്നാമത്തെ തവണയാണ് അർജുൻ പാണ്ഡ്യൻ കാസർകോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് പുരോഗതി വിലയിരുത്തുന്നത് മെഡിക്കൽ കോളേജ് ഇന്റേണൽ റോഡുകളുടേയും ആശുപത്രി കെട്ടിടങ്ങളുടെയും പ്രവൃത്തി ത്വരിത പ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകി. കെട്ടിടങ്ങളുടെ പണി എത്രയും വേഗം പൂർത്തീകരിക്കാൻ കളക്ടർ നിർദ്ദേശിച്ചു. കുടിവെള്ള സൗകര്യം ഒരുക്കിയതായി വാട്ടർ അതോറിറ്റി അറിയിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചു വരുന്ന എംബി ബി എസ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ തുറന്നു കൊടുക്കും, ഇവിടെ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി, കഴിഞ്ഞ മാസത്തെ അവലോകന യോഗത്തിൽ ഹോസ്റ്റൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരുന്നു
നഴ്സിംഗ് കോളേജിലെ കുട്ടികൾക്കുള്ള ഹോസ്റ്റലിന്റെ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി കാന്റീൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എ അരുൺകുമാർ, വൈസ് പ്രിൻസിപ്പാൾ പിജി സിന്ധു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പ്രവീൺ,നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ശോഭ, ഡെപ്യൂട്ടി കളക്ടർ (എൽ എ ) ലിപു എസ് ലോറൻസ്, കേരളവാട്ടർ അതോറിറ്റി കെഎസ്ഇബി, പി ഡബ്ലിയു ഡി, കിറ്റ് കൊ, യു എൽ സി സി ഹാർബർ എഞ്ചിനിയറിംഗ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
.jpg)

