അനന്തപുരത്തെ ഓയിൽ റീസൈക്ലിങ് യൂണിറ്റ് മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ പ്രവർത്തനാനുമതി നൽകൂവെന്ന് കാസർഗോട് ജില്ലാ കളക്ടർ
കാസർഗോട് :മഞ്ചേശ്വരം താലൂക്കിലെ അനന്തപുരം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ' ഓയിൽ റീസൈക്ലിങ് യൂണിറ്റിനെതിരെയുള്ള പരാതിയിൽ നടപടിയുമായി ജില്ലാ ഭരണകൂടം. സ്ഥാപനത്തിലെ പോരായ്മകൾ പൂർണ്ണമായി പരിഹരിക്കുകയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ യൂണിറ്റിന് തുടർപ്രവർത്തനാനുമതി നൽകാവൂ എന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ്.
മലിനീകരണ നിയന്ത്രണ ബോർഡ് (PCB) എൻവയറോൺമെന്റൽ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. പ്രസ്തുത സ്ഥാപനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയുടെയും സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ലെന്നും പരിസര മലിനീകരണത്തിന് കാരണമാകുന്നില്ലെന്നും പൂർണ്ണമായി ബോധ്യപ്പെട്ടാൽ മാത്രമേ സ്ഥാപനത്തിന് ഇനി പ്രവർത്തിക്കാനുള്ള അനുമതി നല്കാൻ പാടുള്ളു എന്ന് കളക്ടർ നിർദ്ദേശം നൽകി.
.jpg)

