ദേശീയപാതയിൽ തകർന്ന സർവീസ് റോഡ് കാസർകോട് ജില്ലാ കളക്ടർ സന്ദർശിച്ചു

Kasaragod District Collector visits damaged service road on National Highway
Kasaragod District Collector visits damaged service road on National Highway


കാസർകോട് :  കല്യാൺ റോഡിന് സമീപം തകർന്ന പാർശ്വറോഡിൻറെ  കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂളിന് എതിർവശത്തുള്ള ഭാഗം ജില്ലാ കളക്ടർ കെ ഇമ്പശേഖർ സന്ദർശിച്ചു .ഹോസ്ദുർഗ് തഹസിൽദാർ ജയപ്രസാദ് ഡെപ്യൂട്ടി തഹസിൽദാർ തുളസിരാജ് വില്ലേജ് ഓഫീസർമാർ  എന്നിവർ കളക്ടറെ അനുഗമിച്ചു

ദേശീയപാതയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തീ.ദേശീയപാത നിർമ്മാണം നടക്കുന്ന കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് കിഴക്ക് ഭാഗത്ത്  53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും  കാസർകോട് നിന്ന് കണ്ണൂർ പോകുന്ന ഭാഗത്തായി വിള്ളൽ ഉണ്ടായിട്ടുണ്ട്. ഈ സ്ഥലം ജില്ലാ കലക്ടർ  സന്ദർശിച്ചു.ഇതിന് തെക്കു മാറിയുള്ള സർവീസ് റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ട ഭാഗവും ജില്ലാ കളക്ടർ സന്ദർശിച്ചു.

tRootC1469263">

Tags