കാസർകോട് ജില്ലാ കളക്ടര്‍ ബാഡൂര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു

കാസർകോട് : വില്ലേജ് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബാഡൂര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. ലൈഫ് മിഷന്‍, പട്ടയം, ബി.പി.എല്‍ കാര്‍ഡ്, തെരുവ് നായ ശല്യം, തൂക്ക് പാലം തുടങ്ങി വിവിധ വിഷയങ്ങളിലായി നാല്‍പ്പത്തിയൊന്ന് പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചു. അപേക്ഷകരുടെ പരാതികള്‍ നേരിട്ട് കേട്ടതിനു ശേഷം പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ കുമാര്‍, പുത്തിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുല്‍ മജീദ്, അനിത, വാര്‍ഡ് അംഗങ്ങളായ ശാന്തി, പ്രേമ, ഗംഗാധര, വില്ലേജ് ഓഫീസര്‍ എസ്.ഇബ്രാഹിം, വില്ലേജ് അസിസ്റ്റന്റ് എം.ഷാഫി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ ഒ.പി.സക്കീര്‍ ഹുസൈന്‍, എ.ബേബി എന്നിവരും കളക്ടറുടെ വില്ലേജ് സന്ദര്‍ശന വേളയിലുണ്ടായിരുന്നു.