കാസർകോട് ജില്ലാ കളക്ടര്‍ അജാനൂർ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു

srh

കാസർകോട് : അദാലത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അജാനൂർ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസ് സംബന്ധമായ ഫയലുകള്‍ പരിശോധിക്കുകയും വില്ലേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ശേഷം പൊതുജനങ്ങളിൽ നിന്ന്  പരാതി കേൾക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു .49 അപേക്ഷകളാണ് അജാനൂർ  വില്ലേജ് സന്ദർശന വേളയിൽ ജില്ലാ കളക്ടർക്ക് ലഭിച്ചത്.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വാർഡ് മെമ്പർമാരായ എ.ഇബ്രാഹിം, കൃഷ്ണൻ മാസ്റ്റർ, കെ.രവീന്ദ്രൻ, സി.എച്ച്.ഹംസ, ഇട്ടമ്മല്‍ അശോകൻ, ഹാജിറ അബ്ദുള്‍ സലാം, സി:കെ. ഇര്‍ഷാദ്, പി.പി.ഷക്കീല ബദ്റുദീൻ, ഷീബ ഉമ്മർ, സി.കുഞ്ഞാമിന, എം.വി.മധു, ഷിജു മാഷ്, മുൻ മെമ്പർ ഹമീദ് ചെർക്കാടത്ത്, വില്ലേജ് ഓഫീസർ എസ്.കെ.പ്രദീപ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ടി.ജയലക്ഷ്മി, വില്ലേജ് അസിസ്റ്റന്റ് ടി.ദിനേശൻ, വില്ലേജ് ഫീൽഡ് അസിസ്റ്റൻമാരായ എ.നൗഷാദ്, പി.ഓമന തുടങ്ങിയവരും വില്ലേജ് ഓഫീസ് സന്ദർശന വേളയിൽ  ഉണ്ടായിരുന്നു.  

Tags