കാസർ​ഗോട് ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്, രണ്ട് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയായി; ജില്ലാ കളക്ടർ

KASRKODELECTION

കാസർ​ഗോട് :സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ നടന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ നിലവിൽ രണ്ട് കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കാൻ നടപടി ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു. ഭാഷാ പ്രശ്‌നമുള്ള ഇടങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയിൽ കൂടി നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു, വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടർ അറിയിച്ചു.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് എ.രാജീവൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാർ, സി.എം മുസ്തഫ, ഹരീഷ് ബി നമ്പ്യാർ, ഹാരിസ് ചൂരി, പി.രമേശ്, കെ.എ മുഹമ്മദ് ഹനീഫ്, വി.രാജൻ, കെ.വി രവീന്ദ്രൻ, ഉമ്മർ പാടലടുക്ക എന്നിവർ യോഗത്തിൽ സംസാരിച്ചു.

Tags