കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴിയ്ക്ക് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ

Imbasekhar

കാസർകോട്  : കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴിയ്ക്ക് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത്  നമ്മുടെ കാസ്രോഡ് പരിപാടിക്കുള്ള അംഗീകാരം കൂടിയായി ജില്ലാഭരണ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ജില്ലക്ക് ലഭിച്ച നേട്ടമാണ് ഇതെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.

tRootC1469263">

കാസർകോട് ജില്ലാ കളക്ടർ ആവഷ്‌ക്കരിച്ച സവിശേഷ പദ്ധതികളിലൊന്നായ നമ്മുടെ കാസ്രോഡ് പ്രതിവാര ജനസമ്പർക്ക പരിപാടിയിൽ കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശി കെ. പ്രസേനൻ നൽകിയ നിവേദനമാണ് പൈതൃക ഇടനാഴി എന്ന ആശയത്തിലേക്ക് നയിച്ചത്. നിവേദനം പരിഗണിച്ച് ജില്ലാകളക്ടർ പ്രസേനനുമായി സംവദിച്ചു. നിർദ്ദിഷ്ട പദ്ധതി പ്രദേശം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ടൂറിസം വകുപ്പ് പ്രതിനിധികൾ, കാഞ്ഞങ്ങാട് അജാനൂർ എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ സന്ദർശിച്ചു. പ്രദേശവാസികളുമായി ചർച്ച നടത്തി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശം നൽകി. സ്വാതന്ത്യ സമരസേനാനികളായ എ.സി.കണ്ണൻ നായർ, കെ. മാധവൻ, വിദ്വാൻ പി.കേളുനായർ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകൾ മഹാകവി പി.കുഞ്ഞിരാമൻ നായർ, രസിക ശിരോമണി കോമൻ നായർ, ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ എന്നിവരുടെ കർമഭൂമിയിലൂടെ കടന്നുപോകുന്ന പാതയെ ദേശീയ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്ന പദ്ധതിയാണിത്.

ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിൽ ഈ വിഷയം ഉന്നയിക്കുകയും അദ്ദേഹം അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ കേരള നിയമസഭയിലും ജില്ലാ വികസന സമിതിയോഗത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൈതൃക ഇടനാഴി പദ്ധതി പ്രദേശം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ടൂറിസം വകുപ്പിന് നിർദ്ദേശം നൽകി.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2026 ജനുവരി 29 ന്റെ ബജറ്റ് പ്രസംഗത്തിൽ ഒരു കോടി രൂപയാണ് പദ്ധതി വകയിരുത്തിയിട്ടുള്ളത്. ഇത് നമ്മുടെ കാസ്രോഡ് എന്ന സവിശേഷ പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ജില്ലാകളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. നവീനമായ ആശയങ്ങൾ ഇ മെയിൽ വിലാസത്തിൽ സമർപ്പിച്ചവരുമായി എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10.30 ന് ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുകയും തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ് പരിപാടി. 'ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് പരിപാടിയുടെ നോഡൽ ഓഫീസർ. പദ്ധതിയുടെ ഭാഗമായി ഇതുവരെ പതിനഞ്ച് സംവാദങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Tags