പിണറായി ഭരണത്തെ അബ്ദുൾ റഷീദ് തളച്ച് കെട്ടും : കെ സുധാകരൻ എം.പി

Abdul Rasheed will tie up Pinarayi's administration: K Sudhakaran MP

ചക്കരക്കൽ: നേരും നെറിയും കെട്ട് നാടിന് ദുർഭരണം സമ്മാനിച്ച പിണറായി വിജയൻ്റെ  ധാർഷ്ട്ര്യം അവസാനിക്കാൻ ഇനി അധികം കാത്തിരിപ്പില്ലെന്ന് കെ സുധാകരൻ എം പി പറഞ്ഞു. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ യുഡിഎഫ് ധർമ്മടം നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. വി പി അബ്ദുൾ റഷീദിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐക്യ ജനാധിപത്യമുന്നണിയുടെ കൈക്ക് ശക്തി പകരേണ്ടത് മുഴവൻ പൗരാവലിയുടെയും ധർമ്മമാണ്.  

കേരളത്തിൽ കോൺഗ്രസ് സർക്കാർ വരേണ്ടത് കേരളത്തിൻ്റെ  ആവശ്യമായി. കേന്ദ്രം ഭരിച്ച് മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും കൂട്ടുകൂടി ജനത്തെ പറ്റിക്കയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ കുടുംബത്തെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടിയത് എല്ലാവരും കണ്ടതല്ലേ.എസ് എൻ സി ലാവിൻ വിഷയം കോടതി മറന്നിരിക്കയാണോ കെ സുധാകരൻ ചോദിച്ചു. കോൺഗ്രസിൽ കലാപം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിട്ട് മുതലെടുക്കുന്നവരെ ശക്തമായി പ്രതിരോധിക്കണം. ആരുടെയോ പ്രീപെയ്ഡ് വാർത്തകൾ പടച്ച് വിടുകയാണിവർ.ഭിക്ഷാം ദേഹികളായ ഇത്തരം മാപ്രാക്കളെ കരുതി ഇരുക്കണം. ധീരനും ജനകീയനും സ്നേഹ സമ്പന്നനായ അബ്ദുൾ റഷീദിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 ചടങ്ങിൽ മാർട്ടിൽ ജോർജ് വി എ നാരായണൻ എം കെ മോഹനൻ ഇ ആർ വിനോദ് വക്കീൽ കെ കെ ജയരാജൻ മാസ്റ്റർ ഷമേജ് പെര ളശ്ശേരി  മമ്പറം ദിവാകരൻ സജീവ് മാറോളി പുതുക്കുടി ശ്രീധരൻ കെ വി ജയരാജൻ എൻ പി ശ്രീധരൻ കെ ഒ സുരേന്ദ്രൻ രാജീവ് പാനുണ്ട പി സുനിൽ കുമാർ എം പി താഹിർഹാജി ഷക്കീർ മൗവഞ്ചേരി റഫീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Tags