പിന്നാക്ക വിഭാഗത്തിന്റെ സാമൂഹ്യ നിലവാരം മെച്ചപ്പെടുത്തേണ്ടത് സാമൂഹിക ദൗത്യം; കാസർ​ഗോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

AKSHARONNATHI

കാസർ​ഗോട് :പിന്നാക്ക വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്ന് സാമൂഹിക നിലവാരം മെച്ചപ്പെടുത്തേണ്ടത് ഭരണ സംവിധാനവും ജനപ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെട്ട സമൂഹത്തിന്റെ പൊതു ദൗത്യം ആണെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു. പട്ടികജാതി, പട്ടികവർഗ്ഗ ഉന്നതികളിൽ പുസ്തകങ്ങളും വായന സൗകര്യവും വർദ്ധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ.ജി.എസ്.എയിലെ ഐ.ഇ.സി പദ്ധതിയിൽപ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. 'പുതിയ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ നൽകാൻ നടപടി സ്വീകരിക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ  ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അക്ഷരോന്നതിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.

tRootC1469263">

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.ഷൈനിക്ക് പുസ്തകം നൽകി പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉദ്യമത്തിന് എല്ലാ സഹായവും നൽകാൻ തയ്യാറെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജോയിന്റ് ഡയറക്ടർ ആർ.ഷൈനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പേർട്ട് ബി.ജയകൃഷ്ണൻ സംസാരിച്ചു.

ചടങ്ങിൽ പട്ടിക ജാതി വികസന വകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ.എം മുഹമ്മദ് നൗഫൽ, പട്ടിക വർഗ്ഗ വികസന വകുപ്പ് സീനിയർ ക്ലർക്ക് ഇംതിയാസ്, എൻ.എസ്്.എസ് പ്രോഗ്രാം ഓഫീസർ എൻ.കിരൺ രാജ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോൺ ഡിക്രൂസ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാഗേഷ്,  ആർ.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജർ  എസ്.ശൈബ, ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർമാർ, ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഉന്നതികളിലെ കമ്മ്യൂണിറ്റി ഹാൾ, പഠന മുറികൾ, പ്രീമെട്രിക്ക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കും. അവ വിതരണം ചെയ്ത് കുട്ടികളിലും യുവതി യുവാക്കളിലും മുതിർന്നവരിലും വായനാശീലം വളർത്തിയെടുത്ത് ഉന്നതികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

Tags