ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷ ജൂലൈ 10 മുതല്‍; 990 മുതിര്‍ന്നവര്‍ പരീക്ഷ എഴുതുന്നു

exam
exam

കാസർകോട് :  പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ മുതിര്‍ന്നവര്‍ക്കായി നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സിന്റെ ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ ജൂലൈ 10 മുതല്‍ ജില്ലയിലെ  ഒന്‍പത് പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും. കഴിഞ്ഞ 10 മാസമായി എല്ലാ അവധി ദിവസങ്ങളിലുമായി പഠിതാക്കള്‍ക്ക് ക്ലാസ്സുകള്‍ നല്‍കിയിരുന്നു. ഹയര്‍ സെക്കന്ററി തുല്യത ഒന്നാം വര്‍ഷത്തിന് 447 പേര്‍. 387 പേര്‍ ഹ്യുമാനിറ്റീസ്, 60പേര്‍ കൊമേഴ്‌സ് വിഷയങ്ങളിലും 89 പേര്‍ കന്നട മീഡിയത്തിലും പരീക്ഷ എഴുതുന്നു. 140 പുരുഷന്‍മാരും  307 സ്ത്രീകളും 15 പട്ടികജാതി, ഒന്‍പത് പട്ടിക വര്‍ഗ്ഗ, രണ്ട് ഭിന്നശേഷിക്കാരുമാണ് ഒന്നാം വര്‍ഷ പരീക്ഷ എഴുതുക.

tRootC1469263">

രണ്ടാം വര്‍ഷത്തിന് 543 മുതിര്‍ന്നവര്‍ പരീക്ഷ എഴുതുന്നു.  488 ഹ്യമാനിറ്റീസ്, 55 കൊമേഴ്‌സ് വിഷയങ്ങളിലും 103പേര്‍ കന്നഡ മീഡിയത്തിലും പരീക്ഷ എഴുതുന്നു. 170 പുരുഷന്‍മാരും 372 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്റര്‍ വ്യക്തിയും 18 പട്ടികജാതി,് നാല് പട്ടിക വര്‍ഗ്ഗ, എഴ്് ഭിന്നശേഷിക്കാരും 61 ആശാ വര്‍ക്കര്‍മാരുമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുക.

മഞ്ചേശ്വരം എസ്.എ.ടി.എച്ച്.എസ്.എസ്, മുള്ളേരിയ ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്.എസ്, കാസര്‍കോട് ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ് രാജപുരം, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കാസര്‍കോട് ജി.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 237 പഠിതാക്കള്‍ ഇവിടെ പരീക്ഷ എഴുതും. പരീക്ഷ എഴുതുന്ന പഠിതാക്കള്‍ നിശ്ചിത സമയത്ത് തന്നെ ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കൈപറ്റണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍ ബാബു അറിയിച്ചു.
 

Tags