കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകും: ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരൻ

Doctors are reluctant to come to Kasaragod; Health Minister K. Muraleedharan takes strict action

കാസർകോട് : കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ വാക്സിൻസ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ പ്രത്യക പരിഗണന നൽകും ഇവിടെ നിന്നും സർക്കാർ ഡോക്ടർമാരുടെ വ്യാപക സ്ഥലംമാറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ജില്ലകളിൽ നിയമനം ലഭിക്കുന്ന ഡോക്ടർമാർക്കും ജീവനക്കാർ  ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഡി.എം.ഒ ഓഫീസ് ജില്ലാ വാക്സിൻ സ്റ്റോറിനോട് അനുബന്ധിച്ച കെട്ടിടത്തിൽ മാറ്റി സ്ഥാപിക്കുന്നതിന മന്ത്രി നിർദേശം നൽകി.

വാക്സിൻ സ്റ്റോറിൻ്റെ നിർമാണത്തിന് 1-87 കോടി രൂപ അനുവദിച്ചിട്ടുണ്ട് നിലവിൽ നിർമാണ ത്തിന് അത്രയും തുക ആവശ്യമായിട്ടില്ല ബാക്കിതുക വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടം നിർമിക്കും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഒരാഴ്ചക്കുള്ളിൽ പ്രവർത്തനക്ഷമമാക്കും ജില്ലാ ആശുപത്രിയിൽ സിടി സ്കാൻ സംവിധാനം ഉടൻ നടപ്പിലാക്കും. നിലവിൽ ഒഴിവിൽ ഉടൻ ന്യൂറോളജിസ്റ്റിനെ നിയമിക്കും സർക്കാർ ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്കും ഉറപ്പുവരുത്തും.

കാസർകോട് ജില്ലാ ആശുപത്രിയിൽ ഉപയോഗിക്കാതെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കാസർകോട് ജില്ലയിൽ ആരോഗ്യ മേഖലയ്ക്ക് മുന്തിയ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. സർക്കാർ ആശുപത്രികളിൽ ക്യാൻസർ പരിശോധനയ്ക്കുള്ള ടെസ്റ്റ് ക്യാൻ പദ്ധതി ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽ തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൽ ഇത് ഉദ്ഘാടനം ചെയ്യും .

കാസർകോട് ജില്ലയിലെ എൻ.എച്ച്എം ജീവനക്കാരുടെ പ്രവർത്തനം രണ്ടുമാസം കൂടി നീട്ടിനൽകുമെന്ന് മന്ത്രി പറഞ്ഞു ജില്ലാ വാക്സിൻ സ്റ്റോർ രണ്ടാഴ്ചയ്ക്കകം പൂർണ പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി കാഞ്ഞങ്ങാട് എൻ.എച്ച്എം ഓഫീസിന് സമീപം നടന്ന ചടങ്ങിൽ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥി ആയിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോക്ടർ കെ.ടി. രേഖ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനവി കൗൺസിലർ പി.വി ചന്ദ്രൻ മാസ്റ്റർ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജർ ഡോക്ടർ ധന്യ ദയാനന്ദൻ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.രാജേഷ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ മനീഷ് രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി കെ ഫൈസൽ, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, എ ദാമോദരൻ അഡ്വനിസാം ഫലാഹ് കെ.എം ചാക്കോ ഹരീഷ് ബി നമ്പ്യാർ ടി.വി ഉമേശൻഎന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വിവി രമേശൻ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ നന്ദിയും പറഞ്ഞു.

Tags