കാസർകോട് ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Sep 29, 2026, 19:35 IST
കാസർഗോട് : കാസർകോട് ഗവ. ഐ.ടി.ഐയിൽ മെക്കാനിക്ക് ഡീസൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് (മുസ്ലീം സംവരണ വിഭാഗം) നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് നടക്കും. യോഗ്യത- ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം/ഡിപ്ലോമ/ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.ടി.സി/ ഒരു വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.എ.സി സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ- 04994256440.
.jpg)

