തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025; പരിശീലകർക്ക് പരിശീലനം നൽകി

KASRKODELECTION
KASRKODELECTION

കാസർ​ഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് തല, മുനിസിപ്പാലിറ്റി തല പരിശീലകർക്കുള്ള പരിശീലന പരിപാടി മിനി കോൺഫറൻസ് ഹാളിൽ നടന്നു. റിസോഴ്‌സ് പേഴ്‌സൺമാർ ഡി.എൽ.ആർ.ജി അംഗങ്ങളായ എൽ.കെ സുബൈർ, ജി.സുരേഷ് ബാബു, ടി.വി സജീവൻ, കെ.വി ബിജു, എസ്.എൻ പ്രമോദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, ജില്ലാ ഇൻഫർമേറ്റിക് ഓഫീസർ പി.പവനൻ എന്നിവർ സംസാരിച്ചു. ഓരോ ബ്ലോക്കിൽ നിന്നും പത്ത് പേർ വീതവും മുനിസിപ്പാലിറ്റി തലത്തിൽ അഞ്ച് പേർ വീതവുമായി ആകെ 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

tRootC1469263">

Tags