കാസർകോട് ഗവ. കോളേജിൽ തിരഞ്ഞെടുപ്പ് പരിശീലനം; ജനറൽ നിരീക്ഷകർ വിലയിരുത്തി
കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന പരിപാടി കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്നു. പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമായി സംഘടിപ്പിച്ച പരിശീലന സെഷനുകളിൽ ആകെ 374 പേർ പങ്കെടുത്തു. വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, പോളിംഗ് ദിവസത്തെ നടപടിക്രമങ്ങൾ, വിവിപാറ്റ് യന്ത്രങ്ങളുടെ പ്രവർത്തനം എന്നിവയിൽ ഉദ്യോഗസ്ഥർക്ക് വിശദമായ പ്രായോഗിക പരിശീലനമാണ് നൽകിയത്.
പരിശീലന കേന്ദ്രത്തിൽ ജനറൽ നിരീക്ഷകരായ ജ്ഞാനേശ്വർ കൊണ്ടിഭാവു കിലാരി ഐ.എ.എസ്, വിജയ് ബാലകൃഷ്ണ വാഗ്മരെ ഐ. എ. എസ്. എന്നിവർ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പരിശീലന ക്ലാസുകളുടെ പുരോഗതിയും ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദ്ദേശങ്ങളും നിരീക്ഷകർ നേരിട്ട് കണ്ട് മനസ്സിലാക്കി. തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി പൂർത്തിയാക്കുന്നതിനും ആവശ്യമായ അവബോധം നൽകുന്നതിനാണ് പരിശീലനം ഊന്നൽ നൽകിയത്.
സ്റ്റേറ്റ് ലെവൽ മാസ്‌ററർ ട്രെ.യ്‌നർമാരായ സജിത്ത് കുമാർപി, വത്സൻ എം.എ , ഡി.എൽ.എം.ടിമാരായ ധനജയൻ, അജിത്ത കുമാർ ബി, എ.എൽ.എം.ടിമാരായ ജയപ്രകാശ് ആചാര്യ, സുചേഷ് പി, അഖിൽ എ.ജെ, പ്രണവ് രാജ്, ശിവരാമ എം, ബഷീർ, ക്ലിന്റ് തോമസ്, അനിക്കുട്ടൻ കെ, മജീദ് എൻ.എ, ബഷീർ, അബ്ദുള്ള എന്നിവർ ക്ലാസെടുത്തു. കാസർകോട് ആർ.ഡി.ഒ ബിനു ജോസഫ് നേതൃത്വം നൽകി.
.jpg)


