വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂൾ കോഴ്സുകൾ കാലികമായി പുതുക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കും:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
കാസർഗോട് :കൈക്കോട്ടുകടവ്: പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും യുപി വിഭാഗം ഡിജിറ്റൽ സ്ക്വയർ ലാബിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ.തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ വിദ്യാർത്ഥികളെ പ്രാവീണ്യമുള്ളവരാക്കുന്നതിന് വൊക്കേഷണൽ ഹയർ സെക്കണ്ടറി മേഖലയിൽ ആരംഭിച്ച കോഴ്സുകൾ പലതും കാലഹരണപ്പെട്ടു. അതിനാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി മേഖല കാലാനുസൃതമായി ശക്തിപ്പെടുത്താൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൈക്കോട്ട് ടെവ് സ്ക്കൂളിൻ്റെ പാരമ്പര്യവും പ്രൗഢിയും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു
വിദ്യാഭ്യാസം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മത്സരിക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. കാരണം ഇന്നത്തെ കുട്ടി മത്സരിക്കേണ്ടി വരുന്നത് നമ്മുടെ സംസ്ഥാനത്തെ കുട്ടികളോട് മാത്രമല്ല ലോകത്തിലെ മറ്റു കുട്ടികളോടാണ് കാരണം ഇന്ന് ലോകത്തിൻറെ ഘടന അങ്ങനെയാണ്. നിങ്ങൾ ഗൾഫിലാണ് ജോലിക്ക് പോകുന്നെങ്കിൽ ലോകത്തിൻറെ എല്ലാ ഭാഗത്തും ഉള്ള ആളുകളുണ്ട്, ആ ജോലി തന്നെ ചിലപ്പോൾ ഓൺലൈൻ ആയിരിക്കും ലോകത്തിലെ മറ്റു കുട്ടികളോടൊപ്പം മത്സരിക്കാനുള്ള വിവരവും ജ്ഞാനവും പ്രായോഗിക ബുദ്ധിയും കേരളത്തിലെ കുട്ടികൾക്ക് ഉണ്ടാവണം അതിനു സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പ്രാപ്തരാക്കുകയും നമ്മുടെ പൊതു വിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞ പത്താം ക്ലാസ് വിദ്യാർത്ഥികൾ മുജ്ത്തബ, ഇംദാദ് എന്നിവർ നിർമിച്ച റോബോർട്ടാണ് ഡിജിറ്റൽ സ്‌ക്വയർ ഉദ്ഘാടനത്തിന് കത്രിക കൈമാറിയത് തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാര്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽരാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സന്ദേശം വായിച്ചു. ഫാത്തിമത്ത് സഹ്റ, ആയിഷ വി. ഇർഷാദ് എന്നിവർക്കുള്ള ഉപഹാരം വിദ്യാഭ്യാസ മന്ത്രി സമ്മാനിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി.എം. നൂറുദ്ദീൻ, സ്കൂൾ മാനേജർ ടി. കുഞ്ഞബ്ദുള്ള, ട്രഷറർ എം.സി. കുഞ്ഞബ്ദുള്ള ഹാജി എന്നിവർ അതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.കൈക്കോട്ടുകടവ് പി.എം.എസ്.എ. പി.ടി.എസ്. വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ പി. ഹമീദ് ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഹീദ, , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത വി.പി., തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം.ടി. അബ്ദുറഹ്മാൻ, വി.എച്ച്.എസ്.ഇ. പയ്യന്നൂർ അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, കാസർഗോഡ് ഡി.പി.സി. ഷൗക്കത്തലി അക്കാളത്ത്, കാഞ്ഞങ്ങാട് സ്കൂൾ പി.ടി.എ. പ്രസിഡന്റ് വികെ.പി. അബ്ദുൽ ജലീൽ, പ്രിൻസിപ്പൽ ബിജു പ്രസാദ്, മദർ പി.ടി.എ. പ്രസിഡന്റ്,റഹിന ഇസ്മായിൽ, എക്സ് എം.എൽ.എ. എം. സി ഖമറുദ്ദീൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ റൗഫ് ഹാജി,അഡ്വ. കെ.കെ. രാജേന്ദ്രൻ, , എൻ. കുഞ്ഞഹമ്മദ് സി.വി. അബ്ദുള്ള, എം.കെ. മഹമൂദ്, കാസർഗോഡ് ഡി.പി.സി. പി ശശിധരൻ., സീനിയർ അസിസ്റ്റന്റ് ടി അജയ കുമാർ, സ്റ്റാഫ് സെക്രട്ടറി എം. ഫൈസൽ പി.വി. ദാവൂദ് എന്നിവർ സംസാരിച്ചു .സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എം.കെ. അബ്ദുള്ള ദാരിമി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.വി. ശ്യാംകുമാർ നന്ദിയും പറഞ്ഞു.
.jpg)

