രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികം : കാസർകോട് ജില്ലയിൽ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ കമ്മറ്റി യോഗം ചേര്‍ന്നു


കാസർകോട് : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് കാസര്‍കോട് ജില്ലയില്‍ നടക്കുകയാണ്. എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരിപാടിയുടെ സംഘാടനത്തിന്റെ ഭാഗമായി എക്‌സിബിഷന്‍, ടെക്‌നിക്കല്‍ കമ്മറ്റികളുടെ യോഗം ചേര്‍ന്നു.
ഏപ്രില്‍ നാലിന് വൈകീട്ട് 3.30ന് ജില്ലാകളക്ടര്‍, കിഫ്ബി പ്രതിനിധി, എക്‌സിബിഷന്‍, ടെക്‌നിക്കല്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ കാലിക്കടവ് മൈതാനം സന്ദര്‍ശിച്ച് പവലിയന്‍, സ്റ്റേജ്, ഫുഡ്‌കോര്‍ട്ട്, ഓപ്പണ്‍ ഏരിയ എന്നിവയുടെ അന്തിമ രൂപരേഖ അംഗീകരിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കിഫ്ബിയുടെ പ്രതിനിധി എം.വി സനൂജ് രൂപരേഖ അവതരിപ്പിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം. സജിത്ത്, കെ.ആര്‍.എഫ്.ബി അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍. മജകര്‍, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍സ് എ.ഇ.ഇ വിഷ്ണുദാസ്, പി.ഡബ്ല്യു.ഡി ഇലക്ട്രിക്ട്രോണിക്‌സ് എ.ഇ. ഒ.പി ശിവദാസന്‍, കെ.ഡി.പി സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് ഇ.ഇ എന്‍.ഷൈനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഐ.എസ്.എം ഡോ. വി.എസ് സൗമ്യ, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന തുടങ്ങിയവര്‍ പങ്കെടുത്തു.