ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായി: ധനമന്ത്രി
കാസർഗോട് : ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (ടി.ഐ.ഡി.പി) ഉൾപ്പെടുത്തി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവ്വഹിച്ചു. ജീവനക്കാരും പെൻഷൻകാരുമാണ് ട്രഷറി വകുപ്പിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രഷറിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണെന്നത് പരിഗണിച്ച് അവർക്ക് പ്രത്യേക മുൻഗണന നൽകണമെന്നും അവരുടെ ആവശ്യങ്ങൾ ഏറ്റവും ലളിതവും വേഗത്തിലുമാക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് തുടങ്ങിയ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ ട്രഷറി സേവനങ്ങൾ ജനങ്ങൾക്ക് ഇപ്പോൾ കൂടുതൽ വേഗത്തിൽ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
tRootC1469263">കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാഛാദനം ചെയ്തു. ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ എം. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സബിത ചൂരിക്കാട് എന്നിവർ സംസാരിച്ചു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.പി ജാഫർ, എം. സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരിഫ്, എം. വിജയൻ, നഗരസഭ കൗൺസിലർ പി. വി. ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതവും കാസർകോട് ജില്ലാ ട്രഷറി ഓഫീസർ എ.സുനിൽകുമാർ നന്ദിയും പറഞ്ഞു.
.jpg)


