കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം
Jul 3, 2026, 19:30 IST
കാസർഗോട് : പെരിയയിലുള്ള കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ ആറിന് നടക്കും.
ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കിൽ കുറയാതെ നേടിയ ത്രിവൽസര ഡിപ്ലോമയാണ് യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവർ അന്നേ ദിവസം രാവിലെ പത്തിനകം ബയോഡാറ്റ, എല്ലാ അക്കാദമിക, പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്നിക് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 0467 2234020.
.jpg)

