ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും; ഇ പി രാജഗോപാലൻ

BASHEERCHERUKADHAPURASKARAM

കാസർ​ഗോട് : ബഷീർ കാലത്തിനതീതനായി ജീവിച്ച മാനുഷികമൂല്യമുള്ള വ്യക്തിയായിരുന്നെന്ന് ഇ പി രാജഗോപാലൻ പറഞ്ഞു.ബഷീറിനെ പോലെ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് അനുഭവസമ്പത്ത് നേടിയ ഒരു എഴുത്തുകാരൻ വേറെയില്ലെന്നും അതുകൊണ്ടുതന്നെ ബഷീറിന്റെ പ്രശസ്തി കേരളത്തിൽ ഒതുങ്ങുന്നത ല്ല. ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും ആണ്. ബഷീർ എന്ന പേരിനർത്ഥം തന്നെ നല്ല വാർത്ത കൊണ്ടുവരുന്നയാൾ എന്നാണെങ്കിലും ചുറ്റുപാടുമുള്ള മനുഷ്യരുടെ സങ്കടങ്ങളും സംഘർഷങ്ങളുമാണ് ബഷീർ കഥകളിൽ നിറഞ്ഞുനിന്നത്. ബ്രിട്ടീഷുകാരുടെ നീചഭരണവും ജാതിവ്യവസ്ഥയും നിലനിന്നിരുന്ന സമൂഹത്തിൽ ബദൽ മനുഷ്യ സങ്കല്പം കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു.എഴുത്തുകാരൻ പുസ്തകങ്ങൾ മാത്രം വായിക്കുന്ന ആളല്ലെന്നും ചുറ്റുപാടുമുള്ള ജീവിതം കൂടി നന്നായി വായിക്കുന്ന ആളാണെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ചെറുകഥാ ചെറുകഥാപുരസ്കാരം  കെ വി അർജ്ജുന് പുതിയ ഉയരങ്ങൾ താണ്ടാനുള്ള പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ചിത്രങ്ങളിൽ സദാകാണുന്ന കസേരയിൽ ചാരി കിടക്കുന്ന ബഷീറല്ല സ്വാതന്ത്ര്യ സമരസേനാനിയും സൂഫിയും സന്ന്യാസിയും പോക്കറ്റടിക്കാരനുമായി പല അനുഭവങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച എഴുത്താളാണ് ബഷീറെന്ന് പ്രശസ്ത സാഹിത്യ നിരൂപകനും ഓടക്കുഴൽ അവാർഡ് ജേതാവുമായ  ഇ.പി രാജഗോപാലൻ പറഞ്ഞു.

വായന മാസാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ്, കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ ചെറുകഥ പുരസ്‌കാര ദാനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലികരായ എഴുത്തുകാർ വിസ്മൃതിയിലായിട്ടും വൈക്കം മുഹമ്മദ് ബഷീറിൻ്റെ എഴുത്ത് നിരന്തരം ചർച്ച ചെയ്യപ്പെടുകയാണ് അനുഭവങ്ങളിൽ നിന്ന് ആർജിച്ചവയാണ് ബഷീറിൻ്റെ സൃഷ്ടികളെല്ലാം.അധികാര പ്രമത്തതയെ ബഷീർ അംഗീകരിച്ചില്ല. എന്നാൽ മനുഷ്യരെ പോലെ സകല ജീവജാലങ്ങളെയും ബഷീർ സ്നേഹിച്ചു. ഇ പി രാജഗോപാലൻ പറഞ്ഞു

ചെറുവത്തൂർ കുട്ടമത്ത് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യ നിരൂപകൻ ഇ.പി രാജഗോപാലൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ചെറുകഥ പുരസ്‌കാരം യുവ എഴുത്തുകാരൻ കെ.വി അർജുന് സമ്മാനിച്ചു.  കുന്നിന് താഴെയുള്ള ലോകർ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നൽകുന്ന സ്ക്കൂൾ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.  അസിസ്റ്റന്റ് എഡിറ്റർ എ.പി ദിൽന കഥാകൃത്തിനെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാവ് കെ.വി അർജുൻ മറുപടി പ്രസംഗം നടത്തി. വാർഡ്‌മെമ്പർ ശാന്ത കന്യാടിൽ, പി.ടി.എ പ്രസിഡന്റ് എം. രാജൻ, ഹെഡ്മാസ്റ്റർ കെ.വി പത്മനാഭൻ, സീനിയർ അസ്റ്റന്റുമാരായ രാജീവൻ കളരിവളപ്പിൽ, ടിവി ബീന,  സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫീസർ എസ്. ചിലങ്ക നന്ദിയും പറഞ്ഞു.

Tags