എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൽ പ്രത്യാശയുടെ 'മഴക്കിലുക്കം'; കാസർകോട് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
കാസർകോട് : സ്‌നേഹഗ്രാമത്തിൽ സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥകളുമായി അവർ ഒത്തുചേർന്നപ്പോൾ കരുതലിന്റെ കൈത്താങ്ങുമായി ജില്ലാ കളക്ടറും സഹജീവനത്തിലെ ജീവനക്കാരും അവർക്കൊപ്പം ചേർന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസികോല്ലാസം ലക്ഷ്യമിട്ടുകൊണ്ട് സഹജീവന സ്‌നേഹ ഗ്രാമം പുനരധിവാസ ഗ്രാമം സംഘടിപ്പിച്ച ഏകദിന സഹപഠന ക്യാമ്പ് 'മഴക്കിലുക്കം' ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ഈ സന്ദർശനവും സാന്നിധ്യവും ക്യാമ്പിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ ആവേശവും പ്രത്യാശയുമാണ് സമ്മാനിച്ചത്. ചടങ്ങിൽ പ്രൊജക്റ്റ് സപ്പോർട്ട് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വിനീത അധ്യക്ഷത വഹിച്ചു . മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.
മുളിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ മിസ്രിയ റഫീഖ്, ശാസ്താ ക്ലബ് മുണ്ടക്കൈ പ്രസിഡന്റ് സുനിൽ മാളിക്കാൽ, പ്രൊജക്റ്റ് സപ്പോർട്ട് ഗ്രൂപ്പ് ട്രഷറർ കെ.മണികണ്ഠൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആതിര സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സഹജീവനീ സ്‌നേഹഗ്രാമം മാനേജർ സുരേഷൻ പുതിയടത്ത് സ്വാഗതവും സഹജീവനീ സ്‌നേഹഗ്രാമം സോഷ്യൽ വർക്കർ സുരഭി എസ് നായർ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ഉദയൻ കുണ്ടംകുഴി, ജയൻ കാടകം എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിയേറ്റർ ആക്റ്റിവിറ്റി കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി. കുട്ടികൾക്കായി പ്രത്യേക 'കോർണർ സെഷനുകളും' രക്ഷിതാക്കൾക്കായി 'പാരന്റൽ സെഷൻ - പാനൽ ചർച്ചകളും' ക്യാമ്പിന്റെ ഭാഗമായി നടന്നു. ഡി.എ.ഡബ്ല്യൂ.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.വേണുഗോപാൽ, സീനിയർ കൺസൾട്ടന്റ് സ്‌പെഷ്യൽ എഡ്യൂക്കേറ്റർ പി.എം മുംതാസ്, വി.ശ്രീദേവി എന്നിവർ പാനലിസ്റ്റുകളായ ചർച്ചയിൽ കെ.ആർ വിനീത മോഡറേറ്ററായി. തുടർന്ന് രക്ഷിതാക്കളുടെ പ്രതിനിധിയായി യു.കെ ശ്രുതി നന്ദി പറഞ്ഞു.
.jpg)

