കാസർകോട് ജില്ലയിലെ 983 ബൂത്തുകളിലും ഇലക്ഷന്‍ ഗ്രാമ സഭ നാളെ രാവിലെ 10ന് നടക്കും


കാസർകോട് : ജില്ലയിലെ 983 ബൂത്തുകളിലും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ട്ിന് നടത്തി വിജയിപ്പിച്ച ഇലക്ഷന്‍ ഗ്രാമ സഭ ഈ വര്‍ഷം ഇലക്ഷന്‍ ഗ്രാമ സഭ 2.0 എന്ന പേരില്‍ നടത്തുന്നു. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ഈ വര്‍ഷവും മാര്‍ച്ച് രണ്ടിന് തന്നെ യാണ് ഇലക്ഷന്‍ ഗ്രാമ സഭ 2.0 നടത്തുന്നത്. ഗ്രാമ സഭകളില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരുടെയും വോട്ടര്‍മാരുടെയും മുമ്പില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ വോട്ടര്‍ പട്ടിക ഉറക്കെ വായിക്കുകയും അനര്‍ഹമായി ഏതെങ്കിലും വോട്ടറുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കണ്ടാല്‍ സഭ എതിര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും.
അത്തരത്തില്‍ ഉള്ള വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യാനുള്ള തുടര്‍ നടപടികള്‍ വരും നാളുകളില്‍ സ്വീകരിക്കുകയും. അതിലൂടെ സംശുദ്ധമായ ഒരു വോട്ടര്‍ പട്ടിക 2026 ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാകും. മരണ പെട്ടവരും ബൂത്ത് പരിധിയില്‍ താമസം ഇല്ലാത്തവരും സ്ഥലം മാറി പോയവരും ഈ ഗ്രാമസഭയുടെ ഫലമായി നീക്കം ചെയ്യപ്പെടും.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തിയ നൂതന ആശയമായ ഇലക്ഷന്‍ ഗ്രാമസഭയുടെ മാതൃകയില്‍ സംസ്ഥാനത്ത് ഒട്ടാകെ മാര്‍ച്ച് മാസത്തില്‍ ഇലക്ഷന്‍ ഗ്രാമസഭകള്‍ നടത്താന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇലക്ഷന്‍ ഗ്രാമ സഭ 2.0 യുടെ വിജയത്തിന് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇലക്ഷന്‍ ഗ്രാമ സഭ 2.0 യുടെ ഔപചാരിക ഉദ്ഘാടനം കാസര്‍കോട് മണ്ഡലത്തിലെ ഡയറ്റ് മായിപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന 18 നമ്പര്‍ ബൂത്തില്‍ മാര്‍ച്ച് രംണ്ടിന് ഞായറാഴ്ച രാവിലെ 10ന്് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിക്കും.