ഓണം ഖാദിമേള കാസർഗോട് കളക്ടറേറ്റിൽ ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു
കാസർഗോട് : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് കാസർകോട് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ആദ്യ വില്പന ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വീകരിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയരക്ടർ കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. കാസർകോട് പ്രൊജക്ട് ഓഫീസർ ഷോളി ദേവസ്യ സ്വാഗതവും ടി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. സുരേഷ് പെരിയങ്ങാനം, പി.വി. ബീന തുടങ്ങിയവർ പങ്കെടുത്തു.ആഗസ്്ത് മുതൽ ഏഴ് വരെ കളക്ടറേറ്റ് കോമ്പൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഓണം പ്രമാണിച്ച് ആഗസ്ത് 25 വരെ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% റിബേറ്റ് അനുവദിച്ചിട്ടുണ്ട്. തൊഴിലാളികൾ കരവിരുതിൽ നെയ്‌തെടുത്ത നവീന ഫാഷനിലും ട്രെൻഡിലും ഉള്ള കളക്ഷനുകൾ ഒരുക്കിക്കൊണ്ടാണ് ഓണം ഖാദിമേള സജ്ജമാക്കിയിട്ടുള്ളത്. ഖാദി വസ്ത്രങ്ങൾക്ക് പുറമേ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ശേഖരവും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ജില്ലകളിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ നൽകുന്നുണ്ട്. ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേഴ്‌സിനും സമ്മാനക്കൂപ്പൺ ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)

