മേൽക്കൂര തകർന്ന കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലാ കളക്ടർ സന്ദർശിച്ചു
കാഞ്ഞങ്ങാട് : ശക്തമായ കാറ്റിൽ കഴിഞ്ഞദിവസം മേൽക്കൂര തകർന്ന കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. കൗൺസിലർമാരായ എൻ. ഉണ്ണികൃഷ്ണൻ, ഗീത, തഹസിൽദാർ രമേശൻ പൊയിനാച്ചി, സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.ഗിരീശൻ, വി.എച്ച്എസ്.ഇ പ്രിൻസിപാൾ അരുൺ, കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി എൻ.കെ ഗിരീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ മേഞ്ഞിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോയി സമീപത്തെ മരത്തിൽ പതിച്ചു. ആളപായങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഷീറ്റുകൾ വീണതിനെത്തുടർന്ന് പരിസരത്തെ മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു സംഭവസ്ഥലത്ത് ഫയർഫോഴ്‌സ് സംഘം ഉടൻ തന്നെ എത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകൾ മാറ്റുന്നതുൾപ്പെടെയുള്ള ആവശ്യമായ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് മുൻസിപാലിറ്റിയുടെ മേൽ നോട്ടത്തിൽ തൊഴിലാളികൾ തകർന്ന മേൽക്കൂര നീക്കം ചെയ്തു.
.jpg)

