കാസർഗോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഫ്രീഡം ശില്പം ജില്ലാ കലക്ടർ സന്ദർശിച്ചു
Mar 31, 2026, 08:50 IST
കാസർഗോട് : ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ഫ്രീഡം ശില്പം ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.ശില്പിയുമായി കലക്ടർ സംസാരിച്ചു .
കാനായിയുടെ ഭാര്യ നളിനി കാനായിയും കോട്ടയം മുൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ,ഭർത്താവ് പി.വി. രവീന്ദ്രൻ നായർ, മകൾ കേരള കേന്ദ്ര സർവ്വകലശാല മെഡിക്കൽ ഓഫീസർ ഡോ. ആരതി ആർ നായർ ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു,ജില്ലാ ഇ ൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവരും കളക്ടറുടെ കൂടെ ഉണ്ടായിരുന്നു. ശിൽപം അവസാന ഘട്ടത്തിലാണെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു.
.jpg)


