വികസന സദസ്സിന് കാസർ​ഗോ‍ഡ് ജില്ലയിൽ തുടക്കമായി

വികസന സദസ്സിന് കാസർ​ഗോ‍ഡ് ജില്ലയിൽ തുടക്കമായി
VIKASANASADASSCHERUVATHUR
VIKASANASADASSCHERUVATHUR

 കാസർ​ഗോ‍ഡ് :സർക്കാരിന്റെ വികസന സ്വപ്നങ്ങൾ ജനങ്ങളുടെ ഇച്ഛാശക്തിക്കനുസരിച്ചാണെന്ന് ചെറുവത്തൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള പറഞ്ഞു. ചെറുവത്തൂർ ഇ.എം.എസ് ഓപ്പൺ ഓഡി റ്റോറിയത്തിൽ കാസർകോട്  ജില്ലയിലെ ആദ്യ  വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ലൈഫ് ഭവന പദ്ധതിയും വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലയിൽ ഉണ്ടായ മാറ്റങ്ങളും  എടുത്തു പറയേണ്ടതാണ്. മലിനീകരണം പോലുള്ള പ്രശ്‌നങ്ങളെ ഹരിത കർമസേന വഴി കൃത്യമായി അഭിസംബോധന ചെയ്യാൻ ചെറുവത്തൂരിനു സാധിച്ചു. 210 കുടുംബങ്ങൾക്ക് ലൈഫ് വഴി വീട് നിർമിച്ചു നൽകി. അത്യാധുനിക ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ശുചിമുറികളും ഉള്ള വിദ്യാലയങ്ങൾ നിർമ്മിക്കാനും കുടുംബരോഗ്യ കേന്ദ്രങ്ങൾ രോഗി സൗഹൃദം ആക്കാനും സാധിച്ചു. ആയുർവേദ ആശുപത്രി മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതുകൊണ്ടാണ് ഗ്രാമ പഞ്ചായത്തിന്  കായകല്പ അവാർഡ് ലഭിച്ചത്. കുടുംബശ്രീ യുടെ വായ്പ സംവിധാനങ്ങളും ബഡ്സ് സ്‌കൂളുകളും മികച്ച പ്രവർത്തനംകാഴ്ചവെച്ചു. മികച്ച സി.ഡി.എസിനുള്ള സംസ്ഥാന അവാർഡും ലഭിച്ചുവെന്ന് പ്രസിഡന്റ് പറഞ്ഞു.  

tRootC1469263">

ചെറുവത്തൂർ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്ത വികസന സദസ്സിൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തളയ്ക്ക് നൽകി പ്രകാശനം ചെയ്തു.സർകാരിന്റെ വികസന നേട്ടങ്ങൾ എൽ.എസ്.ജി.ഡി ഡെപ്യുട്ടി ഡയറക്ടർ കെ വി  ഹരിദാസും പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങൾ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്  അസി.സെക്രട്ടറി കെ.വി വിനയരാജും അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രിയുടെ എം.ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരുടെ സന്ദേശം പ്രദർശിപ്പിച്ചു.

തുടർന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി സാക്ഷ്യം വീഡിയോയും പ്രദർശിപ്പിച്ചു.  പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹരിത കർമസേനയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷൈനി ഉപഹാരം നൽകി ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർക്ക്  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഉപഹാരം നൽകി ആദരിച്ചു. ഹയർസെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ചവരെയും സദസ്സിൽ ആദരിച്ചു. തുടർന്ന്  ഓപ്പൺ ഫോറം നടന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പത്മിനി സ്വാഗതം പറഞ്ഞു.

Tags