കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് രക്ഷിതാക്കൾ സർക്കാരിനൊപ്പം നിൽക്കണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

VADAKKEKKARAUNNATHI
VADAKKEKKARAUNNATHI

കാസർ​ഗോ‍ഡ് :പട്ടികവിഭാഗങ്ങളെ ചേർത്ത് പിടിച്ച്  വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുമ്പോൾ അതിനെ വിജയിപ്പിക്കാൻ രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. മുളിയാർ ഗ്രാമപഞ്ചായത്ത് കാനത്തൂർ വടക്കേക്കര ഉന്നതിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

tRootC1469263">

2021-22 സാമ്പത്തിക വർഷത്തിലാണ് ഉന്നതിയെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 99,20,248 രൂപയുടെ ഭരണാനുമതിയോടെ  2023 ഏപ്രിലിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 14 വീടുകളുടെ പുനരുദ്ധാരണം, ഇന്റേണൽ കോൺക്രീറ്റ് റോഡ് നിർമ്മാണം, ഓപ്പൺ വെൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പഠനമുറികളുടെ വൈദ്യുതീകരണം, ഫർണിച്ചർ സ്ഥാപിക്കൽ, സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കി. ആദ്യം 15 വീടുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും രണ്ടെണ്ണം ലൈഫ് മിഷനിൽ ഉൾപ്പെട്ടത് കൊണ്ട് മാറ്റി. പിന്നീട് ഒന്ന് പുതുതായി ഉൾപ്പെടുത്തി. പ്ലാസ്റ്ററിംഗ്, ജനൽ-വാതിൽ ഘടിപ്പിക്കൽ, പെയിന്റിംഗ്, ടൈൽ പാകൽ, കോൺക്രീറ്റ് പാകൽ തുടങ്ങിയവ വീടുകളുടെ പുനരുദ്ധാരണത്തിന്റെ പ്രധാന ഘട്ടങ്ങളായിരുന്നു. കൂടാതെ, അഞ്ച് സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് ഉന്നതിയിലെ രാത്രി ജീവിതത്തിലും പുതുവെളിച്ചം പകർന്നു.

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ജനാർദ്ദനൻ,  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇ.മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം രമേശൻ മുതലപ്പാറ, ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗം ബി.എം പ്രദീപ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.പ്രഭാകരൻ, സി.അശോക് കുമാർ എന്നിവർ സംസാരിച്ചു. പി.വി മിനി, ഇ. മോഹനൻ, നിർമ്മിതി കേന്ദ്ര ഫീൽഡ് ഓഫീസർ ദീപു കൃഷ്ണൻ, ഒന്നാം തരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടിയ ഉന്നതിയിലെ കല്യാണി, അധ്യാപിക അശ്വിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ. പി രാധാകൃഷ്ണൻ സ്വാഗതവും കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.പി റൂഫ്നിഷ ഷാഫി നന്ദിയും പറഞ്ഞു.

Tags