സെൻസസ് 2027: ഉദ്യോഗസ്ഥരുടെ സമഗ്ര പങ്കാളിത്തം വേണമെന്ന് കാസർഗോട് ജില്ലാ കളക്ടർ
കാസർഗോട് : സെൻസസ് പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സമഗ്ര പങ്കാളിത്തം വേണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി വിവരം ശേഖരിക്കുന്ന എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുന്ന ഫീൽഡ് ട്രെയിനേഴ്‌സിനുള്ള പരിശീലന പരിപാടി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
സെൻസസുമായി ബന്ധപ്പെട്ട് സെൽഫ് എന്യൂമറേഷൻ നടത്തുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണം. സെൻസസിലൂടെയുള്ള വിവരശേഖരണം ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും ഉപയോഗിക്കണമെന്ന് കളക്ടർ പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ പരിശീലന പരിപാടിക്ക് ഡി.സി.ഒ ഡെപ്യൂട്ടി ഡയറക്ടർ വി. വിഭയാണ് മേൽനോട്ടം നൽകുന്നത്.
മാസ്റ്റർ ട്രെയിനർമാരായ പി.വിജിഷ, രാജ്കുമാർ എന്നിവരും ക്യു ആർടി ടീം അംഗം സജിത് രാജ് എന്നിവർ ക്ലാസുകൾ നയിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ജൂൺ 16 മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷനുമായി ബന്ധപ്പെട്ട് ആപ്പ് വഴി വിവരങ്ങൾ പൂരിപ്പിച്ചു നൽകേണ്ടത്. ജൂലൈ ഒന്നു മുതൽ 30 വരെ ഫീൽഡ് സന്ദർശനം നടത്തും.
.jpg)

