കാസർ​ഗോഡ് ജില്ലയിൽ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്

JOBS

കാസർ​ഗോഡ് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (നിലവിൽ ഒഴിവുള്ള പുത്തിഗെ, കുമ്പള സി.ഡി.എസ്സിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേയ്ക്കും) അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും താഴെപറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

tRootC1469263">

യോഗ്യത- അപേക്ഷക, അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ നിലവിൽ മറ്റു ജില്ലകളിൽ സി.ഡി.എസ്സ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. ഈ ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓർഡിനേറ്ററിൽനിന്നും ശുപാർശ കത്ത് സമർപ്പിക്കണം്. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. (സർക്കാർ/ അർദ്ധസർക്കാർ/സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/സഹകരണ സംഘങ്ങൾ / സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിംഗിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 20 നും 36 നും മദ്ധ്യേ ( 2025 സെപ്തംബർ 01-ന്) പ്രായമുള്ളവർ ആയിരിക്കണം. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (ദിവസവേതനം) 40 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

Tags