കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കാസർകോട് : കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഗെരുക്കട്ടെ കമ്മ്യൂണിറ്റി ഹാളിൽ ഗെരുക്കട്ടെ-പാവൂർ പ്രദേശത്തെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക, പ്രതിരോധ ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പെരിയ സി.എച്ച്.സി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഡി.ജി. രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മുന്നറിയിപ്പ് ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കൃത്യസമയത്തുള്ള പരിശോധനയുടെയും നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. മഞ്ചേശ്വരം സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ കെ.വിമല, മഞ്ചേശ്വരം ട്രൈബൽ പ്രൊമോട്ടർ ഭാഗ്യവതി, ഷീബ, ഊരു മൂപ്പൻ റോബർട്ട് എന്നിവർ സംസാരിച്ചു. കാസർകോട് അസിസ്റ്റന്റ് ടി.ഡി.ഒ പ്രസന്ന സ്വാഗതം പറഞ്ഞു.
അറിവ്, പ്രതിരോധം, നേരത്തെയുള്ള രോഗനിർണ്ണയം എന്നിവയിലൂടെ നമുക്ക് ഒരുമിച്ച് കൂടുതൽ ആരോഗ്യകരവും ബോധവൽക്കരിക്കപ്പെട്ടതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാം.
.jpg)

