ബ്രയിൻ ഹെൽത്ത് ഇനീഷ്യെറ്റീവിനു കാസർകോട് ജില്ലയിൽ തുടക്കമായി

Brain Health Initiative launched in Kasaragod district
Brain Health Initiative launched in Kasaragod district

 
കാസർകോട്  : കാസർകോട് ജില്ലയിൽ ബ്രയിൻ ഹെൽത്ത് ഇനഷ്യെറ്റവിനു തുടക്കമായി. കാസർകോട് ജില്ലാ കളക്ട്രേറ്റ് വീഡീയോ കോൺഫറൻസ്  ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഐ.എ.എസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ബ്രയിൻ ഹെൽത്ത് ഇനീഷ്യെറ്റീവ് ജില്ലാ നോഡൽ ഓഫീറുമായ ഡോ. സന്തോഷ് കപ്പച്ചേരി പദ്ധതി  വിശദീകരിച്ചു.

നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ അടിസ്ഥാനപരമായി തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ ഒരു കൂട്ടം മെഡിക്കൽ അവസ്ഥകളെയാണ് നാഡീ വൈകല്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഈ തകരാറുകൾ തലച്ചോറ്, സുഷുമ്‌നാ നാഡി, നാഡി ശൃംഖലകളെ ബാധിക്കുന്നു, അതുവഴി രോഗനിർണയം, ചികിത്സ, രോഗി പരിചരണം എന്നിവയിലെ സവിശേഷമായ വെല്ലുവിളികൾ നേരിടുന്നു.പക്ഷാഘാതം, അപസ്മാരം, മേധക്ഷയം, തലവേദന, തലച്ചോറിനെ ബാധിക്കുന്ന അണുബാധ എന്നിവയാണ് നാഡീ വൈകല്യം മൂലമുണ്ടാകുന്ന പ്രധാന അസുഖങ്ങൾ.

നാഡീവ്യവസ്ഥയിലെ തകരാറുകളുടെ ആഘാതം ആഴമേറിയതും ദൂരവ്യാപകവുമാണ്. നാഡീരോഗ തകരാറുകൾ മൂലമുണ്ടകുന്ന രോഗങ്ങൾ വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. പൊതുജനങ്ങളിൽ ഇതിനെക്കുറിച്ചു മതിയായ അവബോധം ഇല്ലായ്മ, രോഗ ലക്ഷണങ്ങൾ കണ്ടാൽ  മന്ത്രവാദം പോലുള്ള  ആശാസ്ത്രീയ ചികിൽസാ രീതികൾ അവലംബിക്കുന്നത് മൂലം രോഗങ്ങൾ നേരത്തെ കണ്ടെത്താതത്,ശരിയായ റെഫെറൽ സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ ഇതിന്റെ രൂക്ഷത വർധിപ്പിക്കുന്നു.യുവജനങ്ങൾക്കിടയിൽ പക്ഷാഘാതം കൂടിവരുന്നതും പക്ഷാഘാത മരുന്നുകളുടെ ആവശ്യകതയും ഇക്കാര്യത്തിലുള്ള ഇടപെടലുകൾ  അനിവാര്യമാണെന്നു ഓർമിപ്പിക്കുന്നു.

മേൽ സാഹചര്യത്തിൽ ഇന്ത്യയിലെ അസ്പിരേഷൻ ജില്ലകളിൽ  നീതി അയോഗിന്റെ നേതൃത്വത്തിൽ  ബ്രയിൻ ഹെൽത്ത് ഇനീഷ്യെറ്റീവ് എന്ന പേരിൽ പ്രത്യേകം പദ്ധതി നടപ്പിലാക്കുന്നുണ്ട്. കാസറഗോഡ്  ജില്ലയിൽ ജില്ലാ കളക്‌റുടെ പ്രത്യേക താല്പര്യ പ്രകാരം, നീതി ആയോഗ്,ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവ സംയുക്തമായി നാഡീ രോഗ സംബന്ധമായ രോഗങ്ങൾക്കു വേണ്ടി ബ്രയിൻ ഹെൽത്ത് ഇനീഷ്യറ്റീവ് കാസറഗോഡ് എന്ന പേരിൽ ക്യാമ്പയിൻ നടപ്പിലാക്കുന്നു.

ക്യാമ്പയിന്റെ ഭാഗമായി നാഡീ വ്യവസ്ഥ രോഗ സംബന്ധമായ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായുള്ള സർവേ, ആരോഗ്യ പ്രവർത്തകർക്കുള്ള പ്രത്യേക പരിശീലനം, ജില്ലാ, ജനറൽ,താലൂക്ക് ആശുപത്രികളിൽ ബ്രെയിൻ ഹെൽത്ത് ക്ലിനിക്കുകൾ,വിവിധ ബോധവൽക്കരണ പരിപാടികൾ, ടെലികൺസൾറ്റേഷൻ, റെഫെറൽ, ഫോളോ അപ്പ്  എന്നിവയും നടപ്പിലാക്കും.

ജില്ലാ ആശുപത്രിയിൽ ഇതിന്റെ ചികിത്സ സൗകര്യങ്ങൾ ഒരുക്കും,പ്രത്യേക സ്‌ട്രോക് യൂണിറ്റ് സജീകരിക്കും കുടുബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും രോഗികളെ നേരത്തെ കണ്ടെത്തി ജില്ലാ ആശുപത്രി യിലേക്ക് റഫർ ചെയ്യും. ഇതിനായി ഡോക്ടർമാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകും. ജില്ലയിൽ കയ്യൂർ -ചീമേനി പഞ്ചായത്തിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്.

Tags