കസബ കടപ്പുറത്ത് ആവേശം വിതറാൻ ബീച്ച് ഫുട്ബോൾ; സംഘാടക സമിതി രൂപീകരിച്ചു

Beach football to spread excitement on Kasaba beach; Organizing committee formed

 കാസർ​ഗോട് : വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം സ്വീപ് (SVEEP) ക്യാംപയിനിന്റെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ബീച്ച് ഫുട്ബോൾ ടൂർണമെന്റിന് ഒരുക്കങ്ങളായി. ഏപ്രിൽ രണ്ടിന് -വൈകിട്ട് നാലിന് കാസർകോട് കസബ കടപ്പുറത്ത് നടക്കുന്ന കായിക മാമാങ്കത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കാസർകോട് സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി. ഹരിദാസ് പദ്ധതി വിശദീകരിച്ചു.

ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഏപ്രിൽ രണ്ടിന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, വിവിധ കായിക ക്ലബ്ബ് പ്രതിനിധികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്വീപ് നോഡൽ ഓഫീസർ കെ. രതീഷ് കുമാർ ജനറൽ കൺവീനറായും ആയിഷ (സി.ഡി.എസ് ചെയർപേഴ്സൺ) ചെയർപേഴ്സണായും മനു, അനുശ്രീ എന്നിവർ വർക്കിംഗ് ചെയർമാൻമാരായും ഉള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

പ്രോഗ്രാം കമ്മിറ്റി കൺവീനറായി ഷൈലയെയും ചെയർമാൻമാരായി അജിത്ത്, സേതു, വിപിൻ, ഷിബു, രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു. മനു , അനുശ്രീ എന്നിവർ സംസാരിച്ചു. ഷൈല സ്വാഗതവും മിന്നു നന്ദിയും രേഖപ്പെടുത്തി. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ കായിക വിനോദത്തെ പ്രയോജനപ്പെടുത്തുന്ന വേറിട്ട പ്രചരണ പരിപാടികളാണ് സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.
 

Tags