തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
Aug 21, 2026, 18:50 IST
കാസർഗോട് : ചീമേനിയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 31ന് രാവിലെ 11ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭാസ യോഗ്യത (എം.ടെക്), മുൻ പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും സഹിതം ഹാജരാകണം. ഫോൺ- 0467 2250377.
.jpg)

