നിയമസഭ തെരഞ്ഞെടുപ്പ് ; ഉദുമ, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെവോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു

kasrkodelection

കാസർ​ഗോട് : ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ ആരംഭിച്ചു . ആദ്യഘട്ടത്തിൽ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം  നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ് ആരംഭിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കാസർകോട് ഗവൺമെന്റ് കോളേജിലും ഉദുമ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ടി ഐ എച്ച് എസ് എസ് നായന്മാർമൂല സ്കൂളിൽ വെച്ചുമാണ് കമ്മീഷനിംഗ് നടന്നത്.

വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്..വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി അഞ്ച് ശതമാനം ഇ.വി.എമ്മുകളിൽ മോക് പോൾ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു.കമ്മീഷനിംഗ് പൂർത്തിയായ ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങൾ ഏപ്രിൽ എട്ടിനു പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്ട്രോങ്ങ് റൂം തുറക്കുകയുള്ളൂ . ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്.വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങൾ വിതരണം ചെയ്ത കേന്ദ്രത്തിൽ തന്നെ സ്വീകരിക്കും. അന്ന് രാത്രി തന്നെ പ്രത്യേകം സ്‌ട്രോംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എം യന്ത്രങ്ങൾ സൂക്ഷിക്കും. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രിൽ 9 മുതൽ മെയ് നാല് വരെ വരെ യന്ത്രങ്ങൾ സൂക്ഷിക്കുക. 

പൂർണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഈ മേഖല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇ.വി.എം കമ്മീഷനിംഗ് നേതൃത്വം നൽകി.ഇ.വി.എം കമ്മീഷനിംഗ് മണ്ഡലം തലത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ വരണാധികാരി എൽ ആർ ഡെപ്യൂട്ടി കളക്ടർ വി പിരഘു മണി , ഉദുമ മണ്ഡലത്തിൽ വരണാധികാരി എൽ എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ് എന്നിവർ നേതൃത്വം നൽകി.‌

Tags