കാസർകോട് ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

കാസർകോട് : ജില്ലയിലെ 10 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, പനത്തടി ഗ്രാമപഞ്ചായത്ത്, എന്‍മകജെ ഗ്രാമപഞ്ചായത്ത്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്, പള്ളിക്കര ഗ്രാമപഞ്ചായത്ത്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, ദേലംപാടി ഗ്രാമപഞ്ചായത്ത്, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ തെരുവുനായക്കള്‍ക്ക് പേവിഷബാധ കുത്തിവെപ്പ് നല്‍കുന്നതിന് ' മാസ് ഡോഗ് വാക്‌സിനേഷന്‍ പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ യോഗത്തില്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 69 പുതിയ പദ്ധതി. 80 പദ്ധതി ഭേദഗതി ചെയ്യും. 38 പദ്ധതി ഒഴിവാക്കും. പനത്തടി പഞ്ചായത്ത് 29 പുതിയ പദ്ധതി. 55 പദ്ധതി ഭേദഗതി ചെയ്യും. 10 എണ്ണം ഒഴിവാക്കും. എന്‍മകജെ പഞ്ചായത്ത് 23 പുതിയ പദ്ധതി. 36 പദ്ധതികള്‍ ഭേദഗതി ചെയ്യും. 36 ഒഴിവാക്കും.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 42 പുതിയ പദ്ധതി. 39 എണ്ണം ഭേദഗതി ചെയ്യും. 23 പദ്ധതി ഒഴിവാക്കും. പള്ളിക്കര പഞ്ചായത്ത് 27 പുതിയ പദ്ധതി. 55പദ്ധതി ഭേദഗതി ചെയ്യും. 27 പദ്ധതി ഒഴിവാക്കും. മംഗല്‍പാടി പഞ്ചായത്ത് 45 പുതിയ പദ്ധതി. 21 പദ്ധതി ഭേദഗതി ചെയ്യും. 18 പദ്ധതി ഒഴിവാക്കും.
നീലേശ്വരം ബ്ലോക്ക് 12 പുതിയ പദ്ധതി. 102 പദ്ധതി ഭേദഗതി ചെയ്യും. 35 പദ്ധതി ഒഴിവാക്കും. ബേഡഡുക്ക പഞ്ചായത്ത് 22 പുതിയ പദ്ധതി. അടങ്കല്‍ 33 പദ്ധതി ഭേദഗതി ചെയ്യും. 15 പദ്ധതി ഒഴിവാക്കും. ദേലംപാടി പഞ്ചായത്ത്, 19 പുതിയ പദ്ധതി. 50 പദ്ധതി ഭേദഗതി ചെയ്യും. 10 പദ്ധതി ഒഴിവാക്കും.
വോര്‍ക്കാടി പഞ്ചായത്ത് 32പുതിയ പദ്ധതി. 67 പദ്ധതി ഭേദഗതി ചെയ്യും. 21 പദ്ധതി ഒഴിവാക്കും.
ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, പി.വി രമേശന്‍, അഡ്വക്കേറ്റ് എ.പി.ഉഷ, ജാസ്മിന്‍ കബീര്‍, എസ്.എന്‍.സരിത, സി.ജെ.സജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.