അനന്തപുരം വ്യവസായ എസ്‌റ്റേറ്റില്‍ ചെക്ക്ഡാം നിര്‍മ്മാണം പരിഗണിക്കും; കാസർകോട് ജില്ലാ കളക്ടര്‍


കാസർകോട് : അനന്തപുരം വ്യവസായ എസ്‌റ്റേറ്റിലെ ജലക്ഷാമം പരിഹരിക്കാൻ സമീപത്തെ ജല സ്രോദസ്സിൽ ചെക്ക്ഡാം നിര്‍മ്മാണം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് മുഖാമുഖം പരിപാടിയില്‍ വ്യവസായ എസ്‌റ്റേറ്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു ജില്ലാകളക്ടര്‍. വ്യവസായ എസ്റ്റേറ്റിലെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ചെക്ക്ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇറിഗേഷന്‍ വിഭാഗവുമായി കൂടിയാലോചിക്കും. വിവിധ വ്യവസായ എസ്‌റ്റേറ്റുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ച്ച് 13ന് ഇറിഗേഷന്‍, കെ.എസ്.ഇ.ബി, ജില്ലാപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമായി എന്നിവരുടെ യോഗം ചേരും.
ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കത്തെഴുതും. മടിക്കൈ വ്യവസായ എസ്‌റ്റേറ്റ് ജില്ലാ കളക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിച്ച് ആശങ്കകളകറ്റും. വിവിധ സംരംഭകര്‍ ചൂണ്ടിക്കാട്ടിയ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബിയുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലവിലുള്ളതും വരാന്‍ പോകുന്നതുമായ വ്യവസായ എസ്‌റ്റേറ്റുകളുടെ ഊര്‍ജ്ജ ആവശ്യകത സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വ്യവസായ യൂണിറ്റുകള്‍ നേരിടുന്ന വൈദ്യുത പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുമായി യോഗം ചേരും. സൗഹൃദ മനോഭാവത്തോടെ വ്യാവസായികളോട് സംസാരിച്ച് അവരുടെ കഷ്ടതകള്‍ നേരിട്ടറിയാന്‍ തയ്യാറായ ജില്ലാ കളക്ടറെ സംരംഭകര്‍ ആദരിച്ചു. യോഗത്തില്‍ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംരംഭകരായ രത്‌നാകരന്‍ മാവില, കെ. സജിത്ത്, കെ.കെ ഇമ്പ്രാഹീം, വി. തമ്പാന്‍, ടി.എ അസ്ലം, ബി.എന്‍ രഘു, രാജേഷ് കുമാര്‍, കെ. വര്‍ഷിത്, അബ്ദുല്‍ ഹാരിസ്, അഹമ്മദ് അലി, ഷംസീര്‍ അലി, ബദറുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.