വിവര സങ്കേതികവിദ്യയിൽ വരുന്ന മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം; ആനക്കൈ ബാലകൃഷ്ണൻ
മുന്നാട്: വിവര സങ്കേതികവിദ്യയിൽ വരുന്ന മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് കേരള ക്ലേ ആൻഡ് സെറാമിക് പ്രോഡക്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ എം ബി എ ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ അന്വേഷകരാകുന്നതോടൊപ്പം തൊഴിൽ ദാദാവാവുന്നതിനും നല്ല സാധ്യതകളാണ് കേരളത്തിലുള്ളത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൻ്റെ ഭാഗയി സിൻഗിൾ വിൻഡോ ക്ലിയറൻസ് നടപ്പിലാക്കിയതോടുകൂടി സംരഭകർക്ക് ജില്ലാ വ്യവ സായകേന്ദ്രം മുഖേനയുള്ള കെ. സ്വിഫ്റ്റിലൂടെ അപേക്ഷിച്ചാൽ മൂന്നുവർഷം വരെ ലൈസൻസില്ലാതെ വ്യവസായം തുടങ്ങാനുള്ള സാധ്യതകളും കേരളത്തിൽ ഒരുങ്ങി. സ്റ്റാർട്ട്അപ്പ്കൾക്ക് വലിയ സാധ്യതകളാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും അദ്ദേഹം വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോക്ടർ എൻ കരുണാകരൻ അധ്യക്ഷത വഹിച്ചു . മുഹമ്മദ് അബ്രാസ് കെ ടി , അജിത് കുമാർ കെ ആർ, സി വി രമേശ് , ഒ കെ രഞ്ജിത്ത് ,സനുഷ്മ എസ്, ഗിരീഷ് എ നായർ , ജിത്തു കെ പി , സൗമ്യ സി , ജിതേഷ് ബി , ജോബ് പി മാർക്കോസ്, പ്രേം പ്രകാശ് എന്നിവർ സംസാരിച്ചു.