അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്

job vaccancy


കാസർകോട് : അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ കന്നഡ വിഭാഗം ഗണിതം, ഇംഗ്ലീഷ്, എൽ.പി സ്‌കൂൾ മലയാളം അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടികാഴ്ച നവംബർ 10ന് രാവിലെ 10ന്  സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. കെ-ടെറ്റ് യോഗ്യത നിർബന്ധാണ്.

ദേലംപാടി ജി.വി.എച്ച്.എസ് സ്‌കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് (മലയാളം) അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച നവംബർ 12ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  ഫോൺ- 9495461331.

Tags