കാസർകോട് നഗരസഭ ജീവനക്കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

A Kasaragod Municipality employee was found dead at her home

നീലശ്വേരം: കാസർകോട് നഗരസഭയിലെ സീനിയർ ക്ലാർക്കിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം സ്വദേശിനിയും ഇപ്പോൾ നിലശ്വേരം തട്ടച്ചേരിയിൽ താമസിക്കുകയും ചെയ്യുന്ന രമ്യ (40) യെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയായിരുന്ന ശ്രിജിത്തിന്റെ ഭാര്യയാണ്.

വീട്ടിൽ രമ്യയും ഇളയ കുട്ടിയുമാണ് താമസം. മൂത്ത കുട്ടി മറ്റൊരിടത്ത് പഠിക്കുകയാണ്. ഇന്ന് രാവിലെ ഇളയ കുട്ടി ട്യൂഷൻ ക്ലാസിൽ പോയി തിരിച്ച വന്നപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നു. കുട്ടി വിവരം അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ഇവരെത്തി വിളിച്ചപ്പോഴും തുറന്നില്ല ഇതിനെ തുടർന്ന്  വാതിൽ തകർത്തു നോക്കിയപ്പോയാണ് വീട്ടിൻ്റെ രണ്ടാം നിലയിൽ രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലശ്വേരം പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags