കാസർഗോഡ് ജില്ലയിൽ ഇതുവരെ 780 നാമനിർദേശ പത്രികകൾ സമർപ്പിച്ചു
കാസർഗോഡ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 746 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
tRootC1469263">കാസർകോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ അഞ്ച് നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 37 നാമനിർദേശ പത്രികകൾ ലഭിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 62 നാമനിർദേശ പത്രികകളും പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ 32 നാമനിർദേശ പത്രികകളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 30 നാമനിർദേശ പത്രികകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് നാമനിർദേശ പത്രികകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 19 നാമനിർദേശ പത്രികകളും കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ 16 നാമനിർദേശ പത്രികകളും സമർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ 74 നാമനിർദേശ പത്രികകളും നീലേശ്വരം നഗരസഭയിൽ 56 നാമനിർദേശ പത്രികകളും കാസർകോട് നഗരസഭയിൽ 21 നാമനിർദേശ പത്രികകളും ലഭിച്ചു.
അജാനൂർ ഗ്രമപഞ്ചായത്തിൽ 17 നാമനിർദേശ പത്രികകളും ബദിയഡുക്ക ഗ്രമപഞ്ചായത്തിൽ 25 നാമനിർദ്ദേശ പത്രികകളും ബളാൽ ഗ്രാമപഞ്ചായത്തിൽ 22 നാമനിർദേശ പത്രികകളും ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ 14 നാമനിർദ്ദേശ പത്രികകളും ബള്ളൂർ ഗ്രാമപഞ്ചായത്തിൽ 18 നാമനിർദേശ പത്രികകളും ചെങ്കള ഗ്രാമപഞ്ചായത്തിൽ 16 നാമനിർദേശ പത്രികകളും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ 53 നാമനിർദേശ പത്രികകളും ദേലമ്പാടി ഗ്രാമപഞ്ചായത്തിൽ 14 നാമനിർദേശ പത്രികകളും ഈസ്റ്റ് എളേരി ഗ്രമപഞ്ചായത്തിൽ ഒരു നാമനിർദേശ പത്രികയും എൻമകജെ ഗ്രാമപഞ്ചായത്തിൽ ആറ് നാമനിർദേശ പത്രികകളും കയ്യൂർ ചീമേനി ഗ്രമപഞ്ചായത്തിൽ 67 നാമനിർദേശ പത്രികകളും കാറഡുക്ക ഗ്രാമപഞ്ചായത്തിൽ നാല് നാമനിർദേശ പത്രികകളും കുമ്പഡാജെ ഗ്രാമപഞ്ചായത്തിൽ 31 നാമനിർദേശ പത്രികകളും കുമ്പള ഗ്രാമപഞ്ചായത്തിൽ ഒൻപത് നാമനിർദേശ പത്രികകളും മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഒരു നാമനിർദേശ പത്രികയും മംഗൽപാടി ഗ്രാമപഞ്ചായത്തിൽ 10 നാമനിർദേശ പത്രികകളും മീഞ്ച ഗ്രാമപഞ്ചായത്തിൽ ഏഴ് നാമനിർദേശ പത്രികകളും മുളിയാർ ഗ്രാമപഞ്ചായത്തിൽ 18 നാമനിർദേശ പത്രികകളും പൈവളിഗെ ഗ്രാമപഞ്ചായത്തിൽ മൂന്ന് നാമനിർദേശ പത്രികകളും പള്ളിക്കര ഗ്രാമപഞ്ചായത്തിൽ രണ്ട് നാമനിർദേശ പത്രികകളും പനത്തടി ഗ്രാമപഞ്ചായത്തിൽ 13 നാമനിർദേശ പത്രികകളും പിലിക്കോട് ഗ്രാമപഞ്ചായത്തിൽ 36 നാമനിർദേശ പത്രികകളും പുത്തിഗെ ഗ്രാമപഞ്ചായത്തിൽ 25 നാമനിർദേശ പത്രികകളും ഉദുമ ഗ്രാമപഞ്ചായത്തിൽ 12 നാമനിർദേശ പത്രികകളും വോർക്കാടി ഗ്രാമപഞ്ചായത്തിൽ മൂന്ന് നാമനിർദേശ പത്രികകളും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ നാല് നാമനിർദേശ പത്രികകളും സമർപ്പിച്ചു.
.jpg)


