കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ; നവീകരിച്ച മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

കാസറഗോഡ് : ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച,ചെറുവത്തൂർ ഡിവിഷനിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.കണ്ണങ്കൈ വില്ലേജ് ഓഫീസ് റോഡ്(അടങ്കൽ തുക 65 ലക്ഷം )കൈതക്കാട് -കാടങ്കോട് റോഡ് (അടങ്കൽ തുക 75 ലക്ഷം) തെക്കേക്കാട് - വടക്കേക്കാട് റോഡ്(അടങ്കൽ തുക 34.5 ലക്ഷം ) എന്നീ റോഡുകളാണ് പണി പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം,ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുമേഷ്,പി വി രാഘവൻ,ടി ബുഷ്‌റ, കെ രമണി,കെ വി തമ്പായി, റഹ്മത്ത് ടീച്ചർ, പി വി കൃഷ്ണൻ, പത്താനത്ത് കൃഷ്ണൻ, പി സി സുബൈദ തുടങ്ങിയവർ സംസാരിച്ചു.