കൂത്തുപറമ്പില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കര്‍ണാടക സ്വദേശി അറസ്റ്റില്‍
Mon, 13 Mar 2023

തലശേരി:കൂത്തുപറമ്പില്‍ ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ പ്രതി പിടിയില്‍.കര്‍ണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 )യാണ്് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ്- തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിക്ക് സമീപമാണ് വാഹനപരിശോധനയ്ക്കിടെ ഹരീഷിനെ അസ്വാഭാവിക സാഹചര്യത്തില്‍ പൊലിസ് കണ്ടെത്തിയത്.
ഇയാളെചോദ്യം ചെയ്തപ്പോള്‍ ജ്വല്ലറികവര്‍ച്ചയ്‌ക്കെത്തിയതായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇയാളില്‍ നിന്നും കമ്പിപാരയുള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെത്തി,ഇതേതുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.