കാരച്ചാൽ ഗവ: യു പി സ്‌കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

google news
aaaa

അമ്പലവയൽ: കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ ചിലവഴിച്ച് കാരച്ചാൽ ഗവ: യു പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.

പ്രാദേശികമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത് ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കുമ്പളേരി ഡിവിഷൻ അംഗം ഗ്ലാഡിസ് സ്കറിയ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, കാരച്ചാൽ വാർഡ് അംഗം പി ടി കുര്യാച്ചൻ, മീനങ്ങാടി പഞ്ചായത്തംഗം ബേബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു എം സ്വാഗതവും, അതുല്യ രഘു നന്ദിയും പറഞ്ഞു.

Tags