നാടുകാണിയിൽ സൂ സഫാരി പാർക്ക്‌ ക്യാമ്പ് ഓഫീസ്‌ തുറന്നു

Zoo Safari Park Camp Office opens in Nadukani

തളിപറമ്പ് :നാടുകാണി കിൻഫ്രയിൽ സജ്ജമാക്കിയ സൂ സഫാരി പാർക്ക്‌ ക്യാമ്പ് ഓഫീസ്‌ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി തളിപ്പറമ്പും നാടുകാണിയിലെ സൂ സഫാരി പാർക്കും മാറുമെന്ന്‌ എംഎൽഎ പറഞ്ഞു. വിനോദ സഞ്ചാര ഭൂപടത്തിൽ ലോകത്തിന്‌ വിസ്‌മയമാകുന്ന തരത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ സൂസഫാരി പാർക്കായി മാറ്റുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

തുടർന്ന്‌ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. തളിപ്പറമ്പ്– കൂർഗ്‌ സംസ്ഥാന പാതയോടുചേർന്ന് പ്ലാന്റേഷൻ കോർപറേഷൻ സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറിയ 252. 8 ഏക്കർ  പ്രദേശത്തിന്റെ മൂല്യനിർണയവും പ്ലാനും എത്രയും വേഗം പൂർത്തിയാക്കി സർക്കാരിന്‌ സമർപ്പിക്കാൻ യോഗത്തിൽ എംഎൽഎ നിർദേശിച്ചു. വിശദപദ്ധതി രേഖ സമർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അതിനനുസൃതമായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.പി രമേശൻ, മൃഗശാലവകുപ്പ് ഡയറക്ടർ പി.എസ്‌ മഞ്ജുളാദേവി എന്നിവർ പങ്കെടുത്തു.

Tags