കണ്ണൂർ മട്ടന്നൂരിൽ അത്യാധൂനിക സൗകര്യങ്ങളോടെ സൈറ സ്പെഷ്യാലിറ്റി ക്ളിനിക്ക് ഒരുങ്ങുന്നു : ഉദ്ഘാടനം എട്ടിന് കെ.കെ. ശൈലജ എം.എൽ എ നിർവ്വഹിക്കും

Zaira Specialty Clinic is getting ready with state-of-the-art facilities in Mattanur, Kannur: The inauguration will be performed by K.K. Shailaja MLA on the 8th

 കണ്ണൂർ : വിമാനതാവള നഗരമായ മട്ടന്നൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ സൈറ സ് പെഷ്യാലിറ്റിക്ളിനിക്ക് ഒരുങ്ങുന്നു. മട്ടന്നൂരിലെയും പരിസരത്തെയും ജനങ്ങൾക്ക് അത്യാധുനിക ചികിത്സ നൽകുകയെന്ന ലക്ഷ്യമിട്ടാണ് സൈറസ്  സ്പെഷ്യാലിറ്റി ക്ളീനിക്ക് മട്ടന്നൂർ വിമാനതാവളത്തിന് സമീപം വായാന്തോട് പ്രവർത്തനമാരംഭിക്കുന്നത്. 

tRootC1469263">

ജനുവരി എട്ടിന് വൈകിട്ട് നാലു മണിക്ക് കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, അഡ്വ. മാർട്ടിൾ ജോർജ് ബിജു ഏള ക്കുഴി എന്നിവർ വിശിഷ്ടാതിഥികളാകും അത്യാധുനിക സംവിധാനങ്ങളുള്ള ദന്താശുപത്രി, ഹോം കെയർ സംവിധാനങ്ങളും സൈറ സ്പെഷ്യാലിറ്റി ക്ളിനിക്കിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഡോ. ടി. ആർ ദീപ്തി, ഡോ. അബ്ദുൾ റഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags