കുടകിൽ കാറും ലോറിയും കുട്ടിയിടിച്ച് 4 യുവാക്കൾക്ക് ദാരുണാന്ത്യം
Jul 26, 2025, 15:22 IST
വീരാജ്പേട്ട: മംഗളൂരു-മടിക്കേരി ദേശീയപാത 275 ൽ ദേവരക്കൊല്ലിക്കടുത്ത് നാല് യുവാക്കൾ കൊല്ലപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഗോണിക്കൊപ്പൽ സ്വദേശികളായ നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. മടിക്കേരിയിൽ നിന്ന് മംഗളൂരുവിലേക്കായിരുന്നു ഇവർ കാറിൽ യാത്ര ചെയ്യുന്നത്.
tRootC1469263">എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കാർ കുട്ടിയിടിക്കുകയായിരുന്നു.കാറിന്റെ മുന്നഭാഗം പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്കും ഗുരുതരമായി പരിക്കേറ്റു. ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അവശേഷിച്ച മൂന്നുപേരും സുള്ള്യയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.
.jpg)


