പോളിങ് ബൂത്തിൽതെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, കെ.സുധാകരൻ എം.പി ക്കെതിരെയുവമോർച്ച പരാതി നൽകി

Youth Morcha files complaint against K. Sudhakaran MP for violating election rules at polling booth

കണ്ണൂർ: പോളിങ് ബൂത്തിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച്  കെ സുധാകരൻ എം പി ക്കെതിരെ യുവമോർച്ച പരാതി നൽകി. വോട്ട് രേഖപ്പെടുത്താൻ ബൂത്തിൽ കയറിയപ്പോൾ സുധാകരൻ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തൻ്റെ അനുയായിയായ ജയന്ത് ദിനേശനൊപ്പമാണ് സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ ഷിജിലാണ്പരാതി നൽകിയത്.

ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്നും കെ. സുധാകരൻ എംപിവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉണ്ടായതെന്ന് ആരോപിച്ച ഷിജിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും കർശന നടപടി വേണമെന്ന് യുവമോർച്ച നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags